
ഗൂഗിൾ മാപ്പ് നോക്കി വന്ന ലോറി റോഡിൽ കുടുങ്ങി. കാസർകോട് നിന്ന് പട്ടുവത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് ശ്രീസ്ഥ– ഏഴോം – നെരുവമ്പ്രം റോഡിൽ കുടുങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
മാപ്പ് നോക്കി പോയ ഡ്രൈവർ പരിയാരം ദേശീയ പാതയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകാതെ ശ്രീസ്ഥ– ഏഴോം നെരുവമ്പ്രം റോഡിൽ എത്തുകയായിരുന്നു. തുടർന്ന് ഇവിടെയുളള വൈദ്യുത ലൈനിൽ തട്ടി ലോറി കുടുങ്ങുകയായിരുന്നു . വിവരമറിഞ്ഞ് പഴയങ്ങാടി കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി അപകടഭീഷണി ഒഴിവാക്കി. തുടർന്ന് ലോറി ഏഴോം റോഡ് വഴി പട്ടുവത്തേക്ക് പോവുകയായിരുന്നു. ലോറിയിൽ നിറയെ ഗ്ലാസ് ആയിരുന്നു.
അതേസമയം ബാലരാമപുരത്ത് എസ്.ബി.ഐ ബാങ്കിന് സമീപം ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന മാരായമുട്ടം, വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിനാണ് മരിച്ചത്. നാലുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here