മാനന്തവാടി ജീപ്പ് അപകടം; ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവറുടെ മൊഴി; പാറയിലിടിച്ചതിനാൽ പലരുടെയും മുഖം നോക്കി ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല

വയനാട് ജില്ലയിലെ മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടം സംഭവിച്ചത് ബ്രേക്ക് കിട്ടാത്തതെന്ന് ഡ്രൈവറുടെ മൊഴി. പൊലീസ് ഡ്രൈവർ മണിയുടെ മൊഴി എടുത്തു. പോസ്റ്റ്മോർട്ട നടപടികൾ നാളെ 8 മണിക്ക് നടക്കും. ഇതിനു ശേഷം പൊതുദർശനം നടക്കും. മക്കിമല എൽപി സ്കൂളിൽ നാളെ ഉച്ചക്ക് 12 മണിക്ക് മൃതദേഹങ്ങൾ പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം മക്കിമലയിൽ നടക്കും.

also read:യുവരാജ് സിങിന് പെണ്‍കുഞ്ഞ് പിറന്നു; ഫോട്ടോ പങ്കുവെച്ച് താരം

ജീപ്പ് മറിഞ്ഞിടത്ത് പാറക്കെട്ടുണ്ടായിരുന്നു. ഈ പാറയിലിടിച്ച് പലരുടെയും മുഖം ചിന്നിച്ചിതറിയിരുന്നു. അതുകൊണ്ടു തന്നെ മുഖം നോക്കി ആളെ തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. അപകടത്തിൽ 9 സ്ത്രീകൾ മരിച്ചു. ഡ്രൈവറടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതീവ ഗുരുതര പരുക്കുകളോട് കൂടി അഞ്ച് പേർ ആശുപത്രിയിലാണ്.

also read:സുഹൈല്‍ നക്ഷത്രമുദിച്ചു; വേനല്‍ച്ചൂടിന് ശമനം; യുഎഇയിലെ ജനങ്ങള്‍ക്ക് ആശ്വാസം

വളവ് തിരിയുന്നതിനിടെ 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പർ മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് ഇവർ.വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ 9 പേർ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News