ഈ കടം എന്നെങ്കിലും ഞാൻ വീട്ടും, 2000 രൂപയെടുത്ത് പഴ്‌സ് മടക്കി നൽകി കള്ളൻ; കൂടെ ഒരു കുറിപ്പും

മോഷണം പോയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചുകിട്ടി. മാവൂര്‍ സ്വദേശിയായ അതുല്‍ദേവിനാണ്, കള്ളന്‍റെ നല്ല മനസ് കാരണം പണമൊഴികെ പഴ്സ് തിരികെ കിട്ടിയത്. രണ്ടായിരം രൂപയ്ക്ക് പുറമെ എടിഎം കാര്‍ഡടക്കമുള്ള രേഖകള്‍ നഷ്ടപ്പെടുമ്പോൾ അതുൽദേവിന്റെ . എന്നാൽ ഇതിൽ നിന്നും 2000 രൂപ മാത്രം എടുത്തിട്ടാണ് കള്ളൻ പഴ്‌സ് തിരികെ നൽകിയത്.

ALSO READ: മേക്കപ്പ് ടെസ്റ്റ് എല്ലാം കഴിഞ്ഞു, വാസു അണ്ണൻ ആകേണ്ടിയിരുന്നത് താൻ; തുറന്ന് പറഞ്ഞ് ഷാജോൺ

ക്ഷേത്രത്തിൽ നിന്നും പൂജ കഴിഞ്ഞു മടങ്ങുമ്പോഴാണ് അതുല്‍ദേവിന്റെ പഴ്‌സ് നഷ്ടപ്പെട്ടത്. വന്നവഴിയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല. ഇതോടെ പഴ്സ് നഷ്ടപ്പെട്ടെന്നും കണ്ടുകിട്ടുന്നവര്‍ തിരികെ നല്‍കണമെന്നും ഇയാൾ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പിന്നീടാണ് നഷ്ടപ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്നും നാട്ടുകാരിലൊരാള്‍ക്ക് പഴ്സ് ലഭിച്ചത്. ഇതിനൊപ്പം ഒരു കുറിപ്പും കള്ളൻ വെച്ചിരുന്നു.

ALSO READ: നെല്ലിക്ക അച്ചാർ കേടാകാതെ സൂക്ഷിക്കണോ? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു

‘ഇന്നത്തെ നഷ്ടം.. നാളത്തെ ലാഭം. ഇത് ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി.എന്നോട് ക്ഷമിക്കണം. ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും. അതെന്റ വാക്ക് …ചതിക്കില്ല ..ഉറപ്പ്.. ഈശ്വരന്‍ നിങ്ങളെ രക്ഷിക്കും’, എന്നാണ് ആ കുറിപ്പിൽ എഴുതിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News