എണ്‍പതുലക്ഷം രൂപ ലോട്ടറിയടിച്ചയാള്‍ മരിച്ചത് കൊലപാതകം; സുഹൃത്ത് പിടിയില്‍

തിരുവനന്തപുരത്ത് 80ലക്ഷം രൂപ ലോട്ടറിയടിച്ചയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകം. ലോട്ടറിയടിച്ച പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവാണ് (35) മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ സന്തോഷിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. സജീവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയാണ് സജീവന് ലോട്ടറിയടിച്ചത്. തുക കഴിഞ്ഞ ദിവസം സജീവന് ലഭിക്കുകയും ചെയ്തു. പിന്നാലെ ശനിയാഴ്ച രാത്രി 9ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി സല്‍ക്കാരം നടത്തുകയായിരുന്നു. ഇവിടെ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സന്തോഷ് സജീവനെ ആക്രമിക്കുകയായിരുന്നു. മണ്‍തിട്ടയില്‍നിന്ന് തള്ളിയിട്ടതിനെത്തുടര്‍ന്ന് കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം. കഴിഞ്ഞ ദിവസമാണ് പാങ്ങോട് സ്വദേശിയായ സജീവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News