താമരയും മതചിഹ്നം: ബിജെപിയെയും കക്ഷി ചേർക്കണമെന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലീം ലീഗ്. മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരായ ഹർജിയിൽ ബിജെപിയെ കക്ഷി ചേർക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ബിജെപിയെ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നും ലീഗ് സുപ്രീം കോടതിയിൽ വ്യക്തമാക്കി .

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ മുസ്ലീം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നത്. ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മതം ഉണ്ടെങ്കിലും അവരെ ഹർജിക്കാരൻ ബോധപൂർവ്വം ഹർജിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലീം ലീഗ് നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ പാര്‍ട്ടിയെ നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പാർട്ടിയിൽ ഒരു മതത്തിന്റെ പേര് ഉൾക്കൊള്ളുന്നുണ്ടെങ്കിലും പ്രവർത്തനം തികച്ചും മതേതരമാണെന്നു ലീഗ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News