ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

DELHI

ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ദില്ലി പോലീസും ഫോറൻസിക് സംഘവും സ്‌കൂളിൽ അടക്കം പരിശോധന നടത്തുകയാണ്. സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സമീപ വാസികളിൽ ചിലർ പറയുന്നത്. ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്.

പൊട്ടിത്തെറിയിൽ സ്‌കൂളിന്റെ ഭിത്തി തകർന്നിട്ടുണ്ട്. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.സംഭവം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്ന ഒരാൾ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. സ്‌കൂളിന് സമീപത്ത്നിന്നും പുക ഉയരുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. സ്‌കൂളിന് സമീപം പൊട്ടിത്തെറി നടന്നതിന്റെ ശബ്‍ദം കേട്ടതായി സമീപവാസികളിൽ ചിലർ പറഞ്ഞിട്ടുണ്ട് .

UPDATING..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News