പ്രതിമാസ വാടക 40 ലക്ഷം; അംബാനിക്ക് വാടക നൽകുന്ന അംബാനിയേക്കാൾ വലിയ ലോക സമ്പന്നൻ ഇതാണ്

Louis Vuitton store rent at Ambani

ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. റിലയൻസ് വ്യവസായ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളം ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്താണ് ലോക സമ്പന്നർക്കിടയിൽ സ്വന്തമായി സ്ഥാനമുണ്ടാക്കിയത്. എന്നാൽ ലോക സമ്പന്ന പട്ടികയിൽ 103 ബില്യൺ ഡോളറുമായി 18 ആം സ്ഥാനത്തുള്ള അംബാനിക്ക് പ്രതിമാസം 40 ലക്ഷം വാടക നൽകുന്ന അദ്ദേഹത്തേക്കാൾ വലിയ മറ്റൊരു സമ്പന്നനുണ്ട്. ഫോബ്സ് ലോക സമ്പന്നരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ലൂയി വിറ്റൻ ആഡംബര ബ്രാൻഡിന്റെ സ്ഥാപകൻ ബെർനാഡ് അർനോൾട്ട് ആണ് ഇന്ത്യയിലെ അംബാനിയുടെ ആ വാടകക്കാരൻ.

മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് പ്ലാസയിലെ ഒരു പ്രീമിയം സ്ലോട്ട് സ്വന്തമാക്കിയ ആഡംബര ബ്രാൻഡായ ലൂയി വിറ്റൻ 40.5 ലക്ഷം രൂപയാണ് വാടകയായി പ്രതിമാസം അംബാനിക്ക് നൽകുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലെ 18.5 ഏക്കറിലായാണ് ഈ ആഡംബര ലക്ഷ്വറി റീടെയിൽ ഡെസ്റ്റിനേഷനായ ജിയോ പ്ലാസ സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് 7365 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ലൂയി വിറ്റൻ ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. 2025ൽ പുറത്തു വന്ന ഫോബ്സ് പട്ടികയിൽ ലോകസമ്പന്നരിൽ അഞ്ചാം സ്ഥാനത്തുള്ള അർനോൾട്ട് ആൻഡ് ഫാമിലിയുടെ ആസ്തി 145.6 ബില്യൻ ഡോളർ ആണ്.

ജിയോ വേൾഡ് പ്ലാസയിലെ മറ്റ് ആഡംബര ബ്രാൻഡുകളും ഉയർന്ന വാടകയാണ് നൽകുന്നത്. ക്രിസ്റ്റ്യൻ ഡിയോർ 3,317 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് യൂണിറ്റുകൾക്ക് പ്രതിമാസം 21.56 ലക്ഷം രൂപ വാടക നൽകുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി ഇവിടെ സ്റ്റോർ തുറന്ന ബലെൻസിയാഗയും പ്രതിമാസം 40 ലക്ഷം രൂപ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News