പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിപ്പരുക്കേൽപ്പിച്ചു

16-Year-Old Girl Stabbed in Thiruvananthapuram

പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരുക്കേൽപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെമ്പായം കന്യാകുളങ്ങര സ്വദേശിനിയായ 16കാരിയെ ആണ് കഴുത്തിൽ കുത്തി പരുക്കൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദ് ആണ് പെൺകുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴുത്തിനടക്കം പരുക്കേറ്റ പെൺകുട്ടി നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: കഞ്ചാവ് പിടിച്ചെടുത്ത വീട്ടിൽ നിന്നുള്ള നേതാവിനെ ഓപ്പറേഷൻ തൂഫാന്റെ നേതൃത്വത്തിൽ ഇരുത്തിയാൽ പദ്ധതിയെ എങ്ങനെ വിശ്വസിക്കും?; വി വസീഫ്

മൂന്നു കുത്തുകൾ ആണ് പെൺകുട്ടിയുടെ ദേഹത്തേറ്റത്. മുഖത്തും മുതുകിനുമാണ് കുത്തേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില തൃപ്തികരമാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.

A 16-year-old girl was stabbed multiple times in Thiruvananthapuram after allegedly rejecting a love proposal. The accused, identified as Fahad from Panavoor, is under investigation by Vattappara Police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News