ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറവ്; അമ്പരപ്പിക്കുന്ന ഓഫറുകളുമായി ടാറ്റ

ടിയാഗോ ഇ വിയുടേയും നെക്‌സോണ്‍ ഇ വിയുടേയും വില അടിയന്തരമായി കുറച്ച് ടാറ്റ് പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. ബാറ്ററി വില കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. നെക്‌സോണ്‍ ഇ വി 1.20ലക്ഷം രൂപയാണ കുറച്ചത്. ഇതോടെ മീഡിയം റേഞ്ച് വേര്‍ഷന് 14.49 ലക്ഷം രൂപയും, ലോങ് റേഞ്ച് വേര്‍ഷന് 16.99( എക്‌സ് ഷോറൂം) രൂപയുമായി മാറി.

ALSO READ:‘ജോണി സിന്‍സിന്റെയും രൺവീർ സിംഗിന്റെയും പരസ്യം മുഖത്തടിച്ചതു പോലെ’; കടുത്ത വിമർശനം ഉന്നയിച്ച് പ്രമുഖ നടി

ഇലക്ട്രിക് സബ്-ഫോര്‍-മീറ്റര്‍ എസ്യുവിയുടെ പുതുക്കിയ വേരിയന്റ് തിരിച്ചുള്ള വിലകള്‍ കാര്‍ നിര്‍മ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ പഞ്ച് ഇവിയുടെ വില മാറ്റമില്ലാതെ തുടരുമെന്ന് ബ്രാന്‍ഡ് വ്യക്തമാക്കി. ഒരു ഇവിയുടെ മൊത്തത്തിലുള്ള ചെലവിന്റെ ഗണ്യമായ ഭാഗമാണ് ബാറ്ററിയുടെ വിലയെന്ന് ടിപിഇഎം ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു. നെക്‌സോണ്‍ ഇ വി, ടിയോഗോ ഇ വി എന്നിവയുടെ വിലക്കുറവ് ഒരു വലിയ കൂട്ടത്തെ ആകര്‍ഷിക്കുന്ന നിര്‍ദ്ദേശമായി മാറുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ALSO READ:വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല, എന്തിന് മാറിടത്തിലേക്ക് മാത്രം നിങ്ങൾ ക്യാമറകൾ സൂം ചെയ്യുന്നു? മീനാക്ഷി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News