കിവീസിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍; ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്തയാകുമോ?

newzealand-pakistan

ടി20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പ്രവേശനം കുറിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ന്യൂസിലാന്‍ഡ് എടുത്തത്. ദുബൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ്സ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: ലോക ഫാന്‍സ് ഭൂപടത്തില്‍ ഇരമ്പം തീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടല്‍; പിന്നിലായത് ഡോര്‍ട്ട്മുണ്ട്

28 റണ്‍സെടുത്ത സൂസി ബാറ്റിസ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നഷ്‌റ സന്ധുവാണ് പാക്കിസ്ഥാന്റെ കുന്തമുനയായത്. ഈ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ജയിച്ചാല്‍ മരണഗ്രൂപ്പില്‍ നിന്ന് അവര്‍ സെമി ഫൈനലിലെത്തും.

പാക്കിസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടാകും. നിലവില്‍ ഗ്രൂപ്പിലെ ഓസ്‌ട്രേലിയ സെമിയില്‍ കടന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News