
പാചകവാതക പ്രതിസന്ധി രാജ്യത്താകമാനം ജനജീവിതത്തെ ബാധിക്കുമ്പോൾ നേട്ടം കൊയ്ത് ഇൻഡക്ഷൻ കുക്കറുകൾ വിൽക്കുന്ന കമ്പനികളുടെ ഓഹരികൾ.പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക പ്രതിസന്ധി സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വില വർദ്ധനവിനെ കൂടാതെ പാചകവാതക ക്ഷാമത്തെ പറ്റിയുള്ള ആശങ്കകളും സാധാരണക്കാരെ ബദൽ മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്.
പ്രമുഖ ഇകൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപ്പന മൂന്ന് മടങ്ങായി ഉയർന്നിട്ടുണ്ട് എന്ന് സിഎൻബിസി ടിവി18 റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് പ്രമുഖ പാചക ഉപകരണ നിർമ്മാണ കമ്പനികളായ സ്റ്റോവ്ക്രാഫ്റ്റ് , ടി ടി കെ പ്രസ്റ്റീജ് , ബട്ടർഫ്‌ളൈ ഗാന്ധിമതി, ബജാജ് ഇലക്ട്രിക്കൽസ് എന്നിവയുടെ ഓഹരികൾ.
Also read: സ്വർണവില വീണ്ടും കൂപ്പുകുത്തിയോ; ഇന്ന് എത്ര കുറഞ്ഞു? അറിയാം നിരക്ക്
സ്റ്റോവ്ക്രാഫ്റ്റ് ഓഹരികൾ കഴിഞ്ഞ അഞ്ചു വ്യാപാരദിനങ്ങളിൽ 35 പോയിന്റ് ഉയർന്നപ്പോൾ പ്രസ്റ്റീജ് ഓഹരികൾ 18% ഉയർന്നു 571.30 രൂപയിലെത്തി. അതേസമയം ബട്ടർഫ്‌ളൈ ഗാന്ധിമതി ഓഹരിവില കഴിഞ്ഞ അഞ്ചു വ്യാപാരദിനങ്ങൾ കൊണ്ട് 100 ലേറെ പോയിന്റുകൾ വർധിച്ചു 695.60 രൂപയിലേക്കെത്തിക്കഴിഞ്ഞു. ബജാജ് ഇലക്ട്രിക്കൽസ് ഓഹരികൾ ആകട്ടെ ഇതേ കാലയളവിൽ ഏഴിലേറെ ശതമാനം ഉയർന്നു 387.10 രൂപയിലെത്തി നിൽക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




