എൽപിജി സിലിണ്ടറുകള്‍ വിൽപ്പനയ്ക്ക്! സമൂഹമാധ്യമത്തിൽ ട്രെൻഡിങ്ങായി പോസ്റ്റുകള്‍

gas for sale

പശ്ചിമേഷ്യയിൽ സംഘർഷങ്ങ‍ള്‍ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽ പിജി സിലിണ്ടർ ക്ഷാമം വൻ തോതിൽ നേരിടുന്നുണ്ട്. ഗ്രാമീണ മേഖലയിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമായും നഗരപ്രദേശങ്ങളിൽ 25 ദിവസമായും കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിലിണ്ടർ ക്ഷാമം നേരിടുന്നത്. വാണിജ്യ സിലിണ്ടറിൻ്റെ ലഭ്യതക്കുറവ് മൂലം ജനജീവിതത്തെയാകെ ബാധിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ വൻ തോതിൽ അടച്ചുപൂട്ടുകയും ചെയ്തു.

എന്നാൽ ഇതിനിടെ മറ്റൊരു കാര്യം ട്രെൻഡിങ്ങാകുകയാണ്. പൂനെയിൽ സിലിണ്ടറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പരസ്യങ്ങൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ സിലിണ്ടറുകൾക്കായി ആളുകൾ നടത്തുന്ന അന്വേഷണങ്ങളും വിൽപന വാഗ്ദാനങ്ങളും വ്യാപകമായി തുടരുകയാണ്.

ALSO READ: എൽപിജി സിലിണ്ടർ ഓൺലൈനായി ബുക്ക് ചെയ്യണോ? ഡെലിവറി ട്രാക്ക് ചെയ്യാനുമാകും, സ്റ്റെപ്പുകള്‍ ഇതാ…

ചെറിയ സിലിണ്ടറുകൾക്ക് 900 രൂപ മുതൽ ഭാരത് ഗ്യാസ് സിലിണ്ടറുകൾക്ക് 3,200 രൂപ വരെയാണ് വിവിധ പോസ്റ്റുകളിൽ ആവശ്യപ്പെടുന്നത്. ചിലർ സിലിണ്ടറിനൊപ്പം സ്റ്റൗവും ബർണറും ചേർത്ത് 5,000 രൂപ വരെ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഓൺലൈൻ ഇടപാടുകൾ വലിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പണം മുൻകൂറായി നൽകിയതിന് ശേഷം പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമില്ല. അതേസമയം, സിലിണ്ടറുകൾ സ്വകാര്യമായി വിൽക്കുന്നത് നിയമവിരുദ്ധമാണ്. ആളുകൾ പരിഭ്രാന്തരായി ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News