സിലിണ്ടറിനും രക്ഷയില്ല..! തിരുവനന്തപുരത്ത് ഹോട്ടലിൽ മോഷണം, പരാതി നൽകി ഉടമ

LPG crisis death in bengaluru

സംസ്ഥാനത്താകെ പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ നെട്ടോട്ടത്തിലാണ് ഹോട്ടൽ ഉടമകൾ. പല സ്ഥലത്തും ഹോട്ടലുകൾ പൂട്ടിയ നിലയിലാണ്. അതിനിടെ തിരുവനന്തപുരത്ത് ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ മോഷണം പോയതായി പരാതി. തിരുവനന്തപുരം ചാല മാർക്കറ്റിൽ പ്രവർത്തിക്കുന്ന വി എസ് ഹോട്ടലിലാണ് മോഷണം നടന്നത്. കടയുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ മോഷണം പോയത് എന്നാണ് വിവരം. സിലിണ്ടർ നിറയെ ഗ്യാസ് ഉള്ള കുറ്റിയാണ് മോഷണം പോയത് എന്നാണ് ഹോട്ടൽ ഉടമ പറഞ്ഞത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരാൾ ഹോട്ടലിലേക്ക് കടന്നുവരുന്നതും സിലിണ്ടറുമായി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Also read: ഒരു വയസ്സുകാരിയുടെ മരണം, കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ

മോഷണം പോയ സിലിണ്ടറിന് പുറമെ പകുതി ഉപയോ​ഗിച്ച മറ്റ് രണ്ട് സിലിണ്ടറുകളും ആ സമയം അവിടെ ഉണ്ടായിരുന്നു. എന്നാൽ മോഷ്ടാവ് മുഴുവൻ ഗ്യാസ് ഉള്ള സിലിണ്ടർ ആണ് മോഷ്ടിച്ചത്. ഹോട്ടലിന്റെ പുറകുവശത്തുകൂടിയാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. നിലവിൽ ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News