കേരളത്തിൽ എൽപിജി വിതരണം പ്രതിസന്ധിയിൽ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി

dr. john brittas m p

കേരളത്തിലെ എൽപിജി വിതരണ പ്രതിസന്ധിയിൽ ആയതിനെത്തുടർന്ന് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട ഡോ. ജോൺ ബ്രിട്ടാസ് എം പി. സംസ്ഥാനത്തെ എൽ പി ജി വിതരണം ഏതാണ്ട് സ്തംഭിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. വാണിജ്യ സിലിണ്ടർ നിറക്കുന്നത് പൂർണമായും നിർത്തിയത് കാര്യങ്ങൾ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എൽപിജി പ്രതിസന്ധി സൃഷ്ടിക്കുന്നത് ഭക്ഷ്യ ലഭ്യതയെ ബാധിക്കും.

Also read : എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീംകോടതി

എൽ പി ജി നിറക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നും, വിതരണം മുൻഗണനക്രമത്തിൽ ആക്കാനുള്ള ക്രമീകരണങ്ങൾ വരുത്തണമെന്നുമുള്ള ആവശ്യങ്ങളാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.

അതേ സമയം എൽപിജി വിതരണത്തിൽ 30 ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പാചകവാതക ലഭ്യത ഉറപ്പുവരുത്താനായി രൂപീകരിച്ച മൂന്ന് അംഗസമിതി വ്യവസായികളുമായുള്ള ചർച്ച ആരംഭിച്ചു. പാചകവാതക പ്രതിസന്ധി റെയിൽവേ കാറ്ററിംഗ് ഭക്ഷണം വിതരണം നിലച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News