
സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലേക്ക്. വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്രസർക്കാർ കുത്തനെ വർധിപ്പിച്ചതും, തൊഴിലാളികളുടെ ലഭ്യത കുറവും സംസ്ഥാനത്തെ ഹോട്ടൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. താത്കാലിക ആശ്വാസമായി കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടറുകളെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും രാജ്യത്ത് ഉയരുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവില്ലാത്തതും, കേന്ദ്രസർക്കാർ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചതുമാണ് സംസ്ഥാനത്തെ ചെറുകിട ഹോട്ടൽ വ്യവസായത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഗ്യാസിന് പകരം വിറക് ഉപയോഗിക്കണം എന്ന് പറയുന്നത് അപ്രായോഗികമാണ്. വാണിജ്യ സിലിണ്ടർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഹോട്ടൽ വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
Also read: ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റുന്നു പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ
ചെറുകിട ഹോട്ടലുകൾ അടച്ചിടുന്നത് ഹോട്ടലുകളിലെ തൊഴിലാളികളുടെ കുടുംബത്തെയും, ദിവസവും ആഹാരത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നവരെയും ദുരിതത്തിലാക്കും. ഭക്ഷണത്തിൻ്റെ വില തുടർച്ചയായി കൂട്ടുന്നത്തും വ്യവസായത്തെ പ്രതിസന്ധിയിലാകും. കഴിഞ്ഞ 5 മാസക്കാലമായി 1500 ഓളം രൂപയാണ് വാണിജ്യ സിലിണ്ടറിന് കേന്ദ്രസർക്കാർ ഘട്ടം ഘട്ടമായി വർധിപ്പിച്ചത്. ഇനി എങ്ങനെ കച്ചവടവുമായി മുന്നോട്ടു പോകും എന്ന ചിന്തയിലാണ് ഹോട്ടൽ വ്യാപാരികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

