
രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രം. ഗാർഹീക പാചക വില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നടപടിയാണ് കേന്ദ്രം വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. 29 രൂപയാണ് ഒരു സിലിണ്ടറിന് കൂട്ടിയിരിക്കുന്ന വില. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ പാചക വാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. കുത്തകകളുടെ പോക്കറ്റ് വീർപ്പിക്കാൻ, കോർപ്പറേറ്റുകളെ സഹായിക്കാൻ മോദി സർക്കാർ സാധാരണക്കാരൻ്റെ വയറ്റത്തടിക്കുന്ന സ്ഥിതിയാണ് ഇത്രയും നാളായി കാണാൻ സാധിക്കുന്നത്. പെട്രോൾ ഡീസൽ വിലയും നിരവധി തവണയായി വർധിപ്പിച്ചു.
English summary
The central government has dealt another blow to people across the country. The price of domestic cooking gas (LPG) has been increased once again. The price has been increased by ₹29 per cylinder. With this hike, the cost of a 14.2 kg domestic LPG cylinder has crossed ₹951.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

