
പാചകവാതക പ്രതിസന്ധി തുടരുമ്പോൾ. അടുക്കള പൂട്ടാതിരിക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി മലയാളികൾ. എൽപിജി ക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ വിൽപ്പന കുതിച്ചുയരുന്നു.ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനവാണ് ദൃശ്യമാകുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യമാകെ എല്‍പിജി ക്ഷാമഭീതിയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ വിപണിയിലെ താരമായി മാറി ഇൻഡക്ഷൻ കുക്കറുകൾ പാചക വാതകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചായയും വെള്ളം തിളപ്പിക്കലുമൊക്കെ ഇൻഡക്ഷൻ കുക്കറുകളിലേക്ക് മാറ്റുകയാണ് മലയാളികൾ. അടുക്കള പൂട്ടാതിരിക്കാൻ മറ്റ് വഴികൾ ഇല്ലെന്നും ആളുകൾ പറയുന്നു.
ALSO RAED : അനിശ്ചിതത്വം തുടരുന്നു; തർക്കങ്ങൾക്കിടയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
ആയിരം രൂപ മുതൽ വിപണിയിൽ ഇൻഡക്ഷൻ കുക്കറുകൾ ലഭ്യമാണ്. സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 150ന് അടുത്തായി. വർദ്ധിച്ച കച്ചവടം അടിസ്ഥാനമാക്കി മികച്ച ഓഫറുകളും ഗൃഹോപകരണ വിതരണ സ്ഥാപനങ്ങൾ ആളുകൾക്ക് നൽകുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

