
എൽപിജി ക്ഷാമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വീണ്ടും വീണ്ടും പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദേശം നൽകി പെട്രോളിയം മന്ത്രാലയം. പരിഭ്രാന്തിപ്പെട്ട് ബുക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്നും താഴെത്തട്ടിൽ സിലിണ്ടർ വിതരണം സുലഭമാക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പൂഴ്ത്തിവയ്പലുകൾക്കെതിരെ കർശന നടപടി തുടരുന്നതായും പെട്രോളിയം മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലടക്കം ഹോട്ടൽ വ്യവസായം അനിനിശ്ചിതത്വത്തിലാണ്. ഇതിനിടെ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയ പരിധിയും കേന്ദ്ര സര്‍ക്കാര്‍ ഉയർത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് 45 ദിവസത്തെ സമയ പരിധിയാണ് പുതിയ നിര്‍ദേശ പ്രകാരം നിശ്ചയിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിൽ ഈ ഇടവേള 25 ദിവസമായും ഉയർത്തിയിട്ടുണ്ട്.
ALSO READ: ‘പാചകവാതക പ്രതിസന്ധിയിൽ കേന്ദ്രം മൗനം പാലിക്കുന്നു’; എ എ റഹീം എം പി
അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനൊപ്പം തന്നെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




