
ലക്നൗവിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെ എറിഞ്ഞൊതിക്കി ചെന്നൈ. വിജയലക്ഷ്യം 167 റൺസ്. ടോസ് നേടിയ ചെന്നൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രത്തെ ആദ്യ ഓവറിൽ പുറത്താക്കി ഖലീൽ അഹമ്മദ് ലക്നൗവിന് ആദ്യ പ്രഹരം ഏൽപ്പിക്കുകയും ചെയ്തു.
ക്യാപ്റ്റൻ ഋഷഭ് പന്ത് 49 പന്തിൽ നിന്ന് 4 സിക്സും 4 ഫോറും അടക്കം നേടിയ 63 റൺസാണ് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 25 പന്തിൽ 30 റൺസു നേടിയ മിച്ചൽ മാർഷ്. 22 റൺസ് നേടിയ ബദോനി, 20 റൺസ് നേടിയ സമദ് എന്നിവരാണ് പിന്നീട് ലക്നൗ നിരയിൽ സ്കോർ ചെയ്തവർ.
ചെന്നൈയ്ക്ക് വേണ്ടി പതിരണയും ജഡേജയും രണ്ട് വിക്കറ്റു വീതവും ഖലീൽ അഹമ്മദും കംബോജും ഓരോ വിക്കറ്റു വീതവും വീതം വീഴ്ത്തി. ബദോനിയെ അനയാസമായ സ്റ്റെമ്പിങ്ങിലൂടെ ധോണി പുറത്താക്കുകയായിരുന്നു. നല്ല രീതിയിൽ സ്കോർ ചെയ്തു കൊണ്ടിരുന്ന സമദിനെയും റണൗട്ടാക്കിയത് ധോണിയായിരുന്നു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് ലക്നൗ നേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

