
ഈ ഐ പി എല്‍ സീസൺ രാജസ്ഥാന്‍ റോയല്‍സിന് ഏറെ നിരാശയാണ് സമ്മാനിക്കുന്നത്. യശസ്വി ജയ്സ്വാൾ ഒഴികെ, മുന്‍നിര ബാറ്റിങ് പ്രകടനം മോശമാണ്. ബൗളര്‍മാരും ഏറെ വിയർക്കുന്നു. പോയിന്റ് പട്ടികയുടെ താഴത്തെ പകുതിയില്‍ ആണുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫിറ്റ്നസും ദുർബലമാണ്. വീണ്ടും ഫോമിലേക്ക് വരുന്ന ലക്നോ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ആണ് ഇന്ന് രാജസ്ഥാന്റെ എതിരാളികൾ. രാത്രി 7.30ന് ജയ്പൂരിലാണ് മത്സരം. ഡൽഹിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് സഞ്ജു റിട്ടയേർഡ് ഹർട്ടിന് നിര്‍ബന്ധിതനായിരുന്നു. അദ്ദേഹം ഇന്ന് കളിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ. വയറിന് വേദനയുണ്ടെന്നും സ്കാനിങിന്റെ അടിസ്ഥാനത്തിലേ ടീമിലെ സ്ഥാനം സംബന്ധിച്ച് പറയാനാകൂവെന്നും കോച്ച് രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഞ്ജു ഇല്ലെങ്കിൽ റിയാൻ പരാഗ് വീണ്ടും രാജസ്ഥാനെ നയിക്കും.
Read Also: അഹമ്മദാബാദില്‍ ഡല്‍ഹിക്കെതിരെ മൂന്നാം തോല്‍വി ഒഴിവാക്കാന്‍ ഗുജറാത്ത്; ഇന്ന് വാശിയേറും
അപ്പുറത്ത് ലക്നോയിൽ മായങ്ക് യാദവ് കൂടിയെത്തും. ആകാശ് ദീപ്, മായങ്ക് യാദവ്, ആവേശ് ഖാന്‍ എന്നിവരില്ലാതെയാണ് അവർ സീസണ്‍ ആരംഭിച്ചത്. ഏഴ് മത്സരങ്ങള്‍ക്ക് ശേഷം, ലക്നോ നാലെണ്ണം വിജയിക്കുകയും മൂന്നെണ്ണം തോല്‍ക്കുകയും ചെയ്തു. ഇന്ന് ജയിച്ചാൽ പത്ത് പോയിന്റാകും. നിക്കോളാസ് പൂരനും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 652 റണ്‍സ് അടിച്ചെടുത്ത് മിന്നിത്തിളങ്ങി നിൽക്കുകയാണ്. ഇളക്കം തട്ടാത്ത മധ്യനിരയും ദിഗ്വേഷ് രതിയും രവി ബിഷ്‌ണോയിയും നേതൃത്വം നൽകുന്ന സ്പിൻ സംഘവുമുണ്ട്. സാധ്യതാ ഇലവൻ ഇങ്ങനെ:
ലക്നോ സൂപ്പര്‍ ജയന്റ്സ്: 1 എയ്ഡന്‍ മര്‍ക്രം, 2 മിച്ചല്‍ മാര്‍ഷ്, 3 നിക്കോളാസ് പുരാന്‍, 4 റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), 5 ആയുഷ് ബദോനി, 6 ഡേവിഡ് മില്ലര്‍, 7 അബ്ദുള്‍ സമദ്, 8 ശര്‍ദുല്‍ താക്കൂര്‍, 9 അവേഷ് ഖാന്‍, 10 മായങ്ക് യാദവ്, 11 ദിഗ്‌വേശ് രതി, 12 രവി ബിഷ്‌ണോയ്
രാജസ്ഥാന്‍ റോയല്‍സ്: 1 യശസ്വി ജയ്സ്വാള്‍, 2 സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ)/ വൈഭവ് സൂര്യവംശി/ ശുഭം ദുബെ, 3 നിതീഷ് റാണ, 4 റിയാന്‍ പരാഗ്, 5 ധ്രുവ് ജുറല്‍, 6 ഷിമ്രോണ്‍ ഹെറ്റ്മെയര്‍, 7 വനിന്ദു ഹസരംഗ, 8 ജോഫ്ര ആർച്ചർ, 9 മഹീഷ് തീക്ഷണ, 10 സന്ദീപ് ശർമ, 11 തുഷാര്‍ ദേശ്പാണ്ഡെ/ ആകാശ് മധ്വാള്‍, 12 കുമാര്‍ കാര്‍ത്തികേയ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here