തദ്ദേശസ്ഥാപനങ്ങൾ സംഭാവന സ്വീകരിക്കൽ: തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ്- മുന്‍സിപ്പല്‍ നിയമങ്ങൾ മനസ്സിലാകാത്തതിനാലെന്ന് മന്ത്രി എം ബി രാജേഷ്

mb rajesh + urban policy

തദ്ദേശസ്ഥാപനങ്ങളോട് സംഭാവന സ്വീകരിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയ വിഷയത്തിലെ തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ് ആക്ടും മുന്‍സിപ്പല്‍ ആക്ടും മനസ്സിലാകാത്തത് കൊണ്ടായിരിക്കാമെന്ന് മന്ത്രി എം ബി രാജേഷ്. പഞ്ചായത്ത് രാജ് ആക്ടില്‍ സംഭാവന സ്വീകരിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. ആറാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയിലും ഈ കാര്യമുണ്ട്. സര്‍ക്കാരും നിയമസഭയും അംഗീകരിച്ചതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്തത്. സംഭാവന സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കിയല്ല സര്‍ക്കുലര്‍ ഇറക്കിയത്. രസീത് നല്‍കുന്നതില്‍ കൃത്രിമത്വം ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.

Read Also: ’62 ലക്ഷത്തോളം വരുന്ന ജനതയെ അപമാനിച്ചു’; കെസി വേണുഗോപാൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവൻ

ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയില്‍ മികച്ച സ്ഥാപനത്തിനുള്ള സൂചകമായി സംഭാവന സ്വീകരണവും പരിഗണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പാലക്കാട് ജാതി തിരിച്ചുള്ള സംസ്‌കരണ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മനുഷ്യരെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന പ്രവണതകളെ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News