പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ലഖ്നൗ; അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി രാജസ്ഥാൻ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഹൈദരാബാദിന്‍റെ സ്വന്തം കാണികൾക്ക് നടന്ന മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനാണ് ലഖ്‌നൗ വിജയിച്ചത്. ഇതോടെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് സൂപ്പർ ജയൻ്റ് സ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെട്ടതിൽ 182 റൺസെടുത്തു. 29 പന്തിൽ 47 റൺസ് നേടിയ ഹെൻട്രിച്ച് ക്ലാസൻ ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ.അബ്ദുൾ സമദ് (39) അൻമോൾ പ്രീത് സിംഗ് (36) എയ്ദൻ മാർക്രം (28), രാഹുൽ ത്രിപാഠി (20) എന്നിവർ ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തി.രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ക്രൂണാൽ പാണ്ഡ്യയാണ് ലഖ്നൗ ബോളിംഗ് നിരയിൽ നിരയിൽ തിളങ്ങിയത്. യുധ് വിര്‍സിങ്, അവേശ് ഖാന്‍, യഷ് ഠാക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 185 റൺസടിച്ചാണ് വിജയം സ്വന്തമാക്കിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദാണ് ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍. 45 പന്തില്‍ പുറത്താവാതെ 64 റണ്‍സാണ് താരം നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ മാർക്കസ് സ്റ്റോയിനിസും 13 പന്തില്‍ പുറത്താവാതെ 44 റണ്‍സടിച്ച നിക്കോളാസ് പുരാനും ലഖ്നൗവിന് വേണ്ടി മികച്ച പ്രകടനം നടത്തി.

നിര്‍ണായക മത്സരത്തിൽ ഏറ്റതോല്‍വി ഹൈദരാബാദിന്‍റ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാന്‍ ലഖ്‌നൗവിന് കഴിഞ്ഞു. ഇതോടെ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഒരു സ്ഥാനം താഴേക്ക് ഇറങ്ങി പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel