അവസാന ഓവറിൽ വീണത് 4 വിക്കറ്റ്; ലഖ്നൗവിന് അപ്രതീക്ഷിത തോൽവി

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് അപ്രതീക്ഷിത തോല്‍വി.7 റണ്‍സിനാണ് കെഎല്‍ രാഹുലിന്റെ ലഖ്നൗ ടീം ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ പരാജയപ്പെട്ടത്. 136 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇറങ്ങിയ ലഖ്നൗ അവിശ്വസിനീയമായ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ആറ് വിക്കറ്റിന് 135 റൺസ് എന്ന സ്കോർ നേടി.  മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നായകൻ കെ.എല്‍. രാഹുലിൻ്റെ അര്‍ധശതകം മികവിൽ അനായാസം വിജയം നേടുമെന്ന് കരുതി.എന്നാൽ മധ്യ ഓവറുകളിലെ മെല്ലപ്പോക്ക് ടീമിന് വിനയായി.അർധ സെഞ്ചുറി നേടിയെങ്കിലും കെ.എൽ. രാഹുലിന്റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിലുള്ള ബാറ്റിംഗ് ലഖ്നൗവിന്റെ തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നായി‌.

അവസാന രണ്ട് ഓവറുകളിൽ 17 റൺസാണ് ലഖ്നൗവിന് വേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയെറിഞ്ഞ പതിനെട്ടാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ടീമിന് നേടാനായത്. അവസാന ഓവറിൽ 12 റൺസായിരുന്നു ടീമിന്റെ വിജയലക്ഷ്യം. എന്നാൽ അത് മറികടക്കാൻ ലഖ്നൗവിന് സാധിച്ചില്ല. അവസാനഓവറിൽ 4 വിക്കറ്റുകളാണ് ലഖ്നൗവിന് നഷ്ടമായത്. അവസാന ഓവറിലെ ആദ്യ പന്തിൽ കെ.എൽ രാഹുൽ രണ്ട് റൺസ് നേടി. രണ്ടാം പന്തിൽ രാഹുലിനെ മോഹിത് ശർമ്മ പുറത്താക്കി. മൂന്നാം പന്തിൽ സ്റ്റോണിസിനേയും പുറത്താക്കി. നാലാം പന്തിൽ ആയൂഷ് ബദോനി റണ്ണൗട്ടായി. അഞ്ചാം പന്തിൽ ഹൂഡയും റണ്ണൗട്ടായതോടെ ലഖ്നൗവിന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here