ഐപിഎല്‍: ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിന് വിജയം

ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിന് വിജയം. ഡല്‍ഹി കാപിറ്റല്‍സിനെ 50 റണ്‍സിനാണ് തോല്‍പിച്ചത്. ലഖ്‌നോ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മാര്‍ക്ക് വുഡാണ് നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് ലഖ്‌നോവിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പഞ്ചാബ് കിംഗ്‌സ് വിജയിച്ചു. മഴ ജയം നിര്‍ണ്ണയിച്ച മത്സത്തില്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം 7 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 16 ഓവറില്‍ 7 വിക്കറ്റിന് 146 റണ്‍സില്‍ എത്തിയപ്പോള്‍ മഴയെ എത്തുകയായിരുന്നു .അര്‍ഷദീപ് സിംഗ് പഞ്ചാബിനായി മൂന്ന് വിക്കറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News