ലുധിയാനയിലെ വാതക ചോര്‍ച്ചാ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

പഞ്ചാബിലെ ലുധിയാനയില്‍ വാതക ചോര്‍ച്ചാ ദുരന്തത്തില്‍ മരിച്ച പതിനൊന്ന് പേരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ എട്ടംഗ വസ്തുതാന്വേഷണ സമിതിയേയും ട്രിബ്യൂണല്‍ നിയോഗിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ഏപ്രില്‍ മുപ്പതിന് രാവിലെയായിരുന്നു ലുധിയാനയിലെ ഗിയാസ്പുരയിലുള്ള ഗോയല്‍ മില്‍ക്ക് പ്ലാന്റില്‍ വാതകം ചോര്‍ന്നത്. ഞൊടിയിടയില്‍ 300 മീറ്റര്‍ ചുറ്റളവില്‍ വാതകം പടര്‍ന്നു. ഒരു കുടുംബത്തിലെ നാല് പേര്‍ അടക്കമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നേരത്തേ രണ്ട് ലക്ഷം രൂപ വീതമായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here