
യാത്രക്കാരൻ്റെ ഐപാഡ് സീറ്റിനിടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലുഫ്താൻസ വിമാനം വഴിതിരിച്ചുവിട്ടു.ലോസ് ഏഞ്ചൽസിൽ നിന്ന് മ്യൂണിക്കിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ എ380 വിമാനമാണ് വഴിതിരിച്ചുവിട്ടത്.
461 യാത്രക്കാരുമായി ലോസ് ഏഞ്ചൽസിൽ നിന്ന് മ്യൂണിക്കിലേക്ക് പോകുകയായിരുന്നു വിമാനം. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം. വിമാനത്തിന്റെ ബിസിനസ് ക്ലാസിലുെണ്ടായിരുന്ന യാത്രക്കാരൻ്റെ ഐപാഡ് ആണ് സീറ്റിനിടയില്‍ കുടുങ്ങിയത്.
ALSO READ: ദില്ലിയില്‍ വൻ തീപിടുത്തം; 2 കുട്ടികള്‍ വെന്തുമരിച്ചു
സംഭവത്തെത്തുടർന്ന് ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം വഴിതിരിച്ച് വിട്ടത്. ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് എയർലൈൻ വക്താവ് പറഞ്ഞത്. ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതകള്‍ അടക്കം വിമാന ജീവനക്കാര്‍ മുന്നില്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത ശേഷം ഐപാഡ് എടുക്കാമെന്ന് തീരുമാനിച്ചത്. വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് മൂന്ന് മണിക്കൂർ വൈകി പ്രാദേശിക സമയം വൈകുന്നേരം 4.35 നാണ് മ്യൂണിക്കിൽ വിമാനം ഇറങ്ങിയത്.
ENGLISH NEWS SUMMARY: Lufthansa flight diverted after passenger’s ipad got stuck in seat

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here