യു എ ഇ യിലെ അൽ ഐനിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും

യു എ ഇ യിലെ അൽ ഐനിലെ പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ ഫലാജ് ഇൻവെസ്റ്റ്മെൻ്റും ധാരണയിലെത്തി. അബുദാബിയിൽ നടന്ന ചടങ്ങിൽ ലുലു റീട്ടെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാലയും അൽ ഫലാജ് ഇൻ വെസ്റ്റ്മെൻ്റ് മാനേജിംഗ് ഡയറക്ടർ ഹംദാൻ അൽ കെത്ബിയും ലുലു ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു.

Also read: 12-മത് ലോക ഗവൺമെന്റ് ഉച്ചകോടി; പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ്

അൽ ഐൻ നഗരത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിലാണ് 20,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്. അൽ ഐനിലെ പുതിയ പദ്ധതിക്കായി അൽ ഫലാജ് ഇൻവെസ്റ്റ്മെൻ്റുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകോത്തരമായ ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് അൽ ഐനിലെ പുതിയ പദ്ധതിയെന്നും യൂസഫലി പറഞ്ഞു. ഈ വർഷം ഒകോടോബറോടെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദരം

ലുലു റീട്ടെയിൽ ഗ്ലോബൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സലീം വി.ഐ., ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ. സലീം, മുഹമ്മദ് അൽത്താഫ്, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവരും സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News