
ഫുഡ് ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്. സൂപ്പർമാർക്കറ്റ് ചെയിൻ ഓഫ് ദി ഇയർ, മികച്ച മാർക്കറ്റിങ്ങ് ക്യാംപെയ്ൻ ഓഫ് ദി ഇയർ പുരസ്കാരങ്ങളാണ് ലുലു സ്വന്തമാക്കിയത്.
മോസ്റ്റ് അഡ്മേർഡ് സൂപ്പർമാർക്കറ്റ് ചെയിൻ ഏഫ് ദി ഇയർ, മോസ്റ്റ് അഡ്മേർഡ് മാർക്കറ്റിങ്ങ് ക്യാംപെയ്ൻ ഓഫ് ദി ഇയർ പുരസ്കാരങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റ്സിന് ലഭിച്ചത്. റീട്ടെയ്ൽ മേഖലയിലെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് ക്യാംപെയ്നുകളും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് പുരസ്കാരങ്ങൾ. യുഎഇയുടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മാർക്കറ്റിങ്ങ് സ്ട്രാറ്റജികളും, ഉപഭോക്താകൾക്ക് നൽകുന്ന മികച്ച സേവനവും കണക്കിലെടുത്താണ് അവാർഡ്.
ഫുഡ് ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പുരസ്കാരങ്ങളിലൊന്നാണ് ഇമേജസ് റീട്ടെയ്ൽ ഗോൾഡൻ സ്പൂൺ അവാർഡ്. അഡ്നോക്ക് , ഡാന്യൂബ് , റൂട്ട്സ് ,ഗ്രാൻഡിയോസ് , പാപ്പാ ജോൺസ് , സുഷി ലൈബ്രറി , യൂണിയൻ കോപ്പ് തുടങ്ങിയവയാണ് ഗോൾഡൻ സ്പൂൺ അവാർഡ് ലഭിച്ച മറ്റ് പ്രമുഖ കമ്പനികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here