ലുലു ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നാളെ മുതല്‍

എം.എ യൂസഫലി നേതൃത്വം നല്‍കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ്‌സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തുടക്കംകുറിക്കുകയാണ്. നവംബര്‍ 14 ന് അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. യുഎഇയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ഐപിഒയാകും ലുലുവിന്റേതെന്നാണ് ബാങ്കര്‍മാരുടെ അനുമാനം.

ALSO READ:കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ലുലു റീട്ടെയില്‍ ഹോള്‍ഡിങ്‌സിന്റെ 25% ഷെയറുകള്‍, ഏകദേശം 2.582 മില്യണ്‍ ഷെയറുകള്‍ ഓഹരി വിപണിയിലെത്തും. ഇതില്‍ 10% പൊതുജനങ്ങള്‍ക്ക് വാങ്ങാം. ഒരു ശതമാനം ജീവനക്കാര്‍ക്കും സ്വന്തമാക്കാനാകും. ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെയാണ്. ലുലു ഐപിഒ ഡോക്യുമെന്റ് പ്രകാരം നവംബര്‍ 14 ന് വ്യാപാരം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News