സമാനതകളില്ലാത്ത ഷോപ്പിങ്ങ് അനുഭവം ഒരുക്കാൻ ലുലു റീട്ടെയിലും മോഡോൺ ഹോൾഡിങും കൈകോർക്കുന്നു

lulu and modon

യുഎഇയിലെയും ഈജിപ്തിലെയും ഹൈപ്പർമാർക്കറ്റുകളും മറ്റ് റീട്ടെയിൽ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു റീട്ടെയിലുമായി സഹകരിച്ച് പ്രവർത്തിക്കാൻ മോഡോൺ ഹോൾഡിങ് കരാറിൽ ഒപ്പിട്ടു. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. മോഡേണിന്‍റെ യുഎഇ, ഈജിപ്ത് സ്വാധീന മേഖലകളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ കമ്മ്യൂണിറ്റി റീട്ടെയിൽ ലഭ്യമാക്കുന്നതിന് തങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുമെന്ന് മോഡോൺ ഹോൾഡിങ് വ്യക്തമാക്കി.

ലുലുവും മോഡോണും സംയുക്തമായി റീട്ടെയിൽ വികസനത്തിന് ഉയർന്ന സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും നൂതന റീട്ടെയിൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപയോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. ലുലുവിന്‍റെയും മോഡോണിന്‍റെയും പ്രതിനിധികൾ അടങ്ങിയ കമ്മിറ്റി ഇതിന് മേൽനോട്ടം വഹിക്കും.വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും സുപ്രധാന തീരുമാനങ്ങൾ എടുക്കാനും കമ്മിറ്റി മുൻകൈയെടുക്കും. 116 ഹൈപ്പർ മാർക്കറ്റുകളും 102 എക്സ്പ്രസ് സ്റ്റോറുകളും 22 മിനി മാർക്കറ്റുകളും ഉൾപ്പെടുന്ന 244 സ്റ്റോറുകളുടെ ശൃംഖലയാണ് ലുലു റീട്ടെയിൽ നടത്തുന്നത്. 85 രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലുലു സ്റ്റോറുകളിലൂടെ വിൽപന നടത്തുന്നുണ്ട്.

ALSO READ; ഷാർജ എമിറേറ്റിൽ പേ പാർക്കിങ് സമയം നീട്ടി

മോഡോൺ ഹോൾഡിങ്ങുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും യുഎഇയിലെയും ഈജിപ്തിലെയും ഉപയോക്താക്കൾക്ക് ഗുണനിലവാരവും പുതുമയും സമന്വയിപ്പിക്കുന്ന സമാനതകളില്ലാത്ത ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാൻ ഇത് വഴി സാധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എംഎ പറഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് റീട്ടെയ്ൽ വ്യാപാരം, ഷോപ്പിംഗ് മാൾ വികസനം, ഹോസ്പിറ്റാലിറ്റി വ്യവസായം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളിൽ ലുലുവിന് സാന്നിധ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News