നാളെ ചന്ദ്രൻ ചുവപ്പണിയും; പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ കഴിയുക ഈ ന​ഗരങ്ങളിൽ

മാർച്ച് 14ന് നിറങ്ങൾ കൊണ്ട് ആഘോഷം നടക്കുമ്പോൾ അങ്ങ് ആകാശത്തും ചന്ദ്രൻ ചുവപ്പണിയും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു നിഴൽ വീഴ്ത്തുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗ്രഹണം ദൃശ്യമാകും. എന്നാൽ ഇന്ത്യയിൽ പകൽ സമയത്താണ് ഗ്രഹണം സംഭവിക്കുക എന്നതിനാൽ ഇത് ദൃശ്യമാകില്ല.

വടക്കേ അമേരിക്കയിലെ ന്യൂയോർക്ക്, ലോസ് ആഞ്ചൽസ്, ചിക്കാഗോ, കാനഡ, മെക്സിക്കോ തെക്കേ അമേരിക്കയിലെ ബ്രസീൽ, അർജന്‍റീന, ചിലി, കൊളമ്പിയ, യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ , പോർച്ചുഗൽ, ഫ്രാൻസ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാന, നൈജീരിയ എന്നിവിടങ്ങളിലാണ് ഇത്തവണ പൂർണ ചന്ദ്രഗ്രഹണം കാണാനാകുക. ഏകദേശം 65 മിനിറ്റ് നീണ്ടുനിൽക്കുന്നതാണ് ഗ്രഹണം. ഗ്രഹണസമയത്ത് ചന്ദ്രൻ അൽപം ചെറുതായാണ് കാണപ്പെടുക.

ALSO READ: സ്റ്റാർലിങ്കിനെ ഇന്ത്യയിലെത്തിക്കാൻ ജിയോയും എയർടെല്ലും: ​ഗുണം ഒപ്പം ദോഷവും; സ്റ്റാർലിങ്ക് സേവനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കാസബ്ലാങ്ക, ഡബ്ലിൻ, ലിസ്ബൺ, ഹൊണോലുലു, സാവോ പോളോ, ബ്വേനസ് ഐറിസ്സ്, ന്യൂയോർക്ക്, ഗ്വാട്ടിമാല സിറ്റി, ലോസ് ആഞ്ചലസ്, റിയോ ഡി ജനീറോ, ടൊറന്റോ, കറാക്കസ്, സാൻ സാൽവഡോർ, മോൺട്രാൾ, സാന്റോ ഡൊമിംഗോ, ഒ സ്‌റ്റോർഡോ, ന്യൂസ്‌കോ, ചിക്കാഗോ, അസുൻസിയോൺ, സാന്റിയാഗോ, ബ്രസീലിയ, വാഷിങ്ടൺ ഡി.സി, ഓക്‌ലൻഡ്, സാൻ ഫ്രാൻസിസ്കോ, സുവ, ലിമ, ഡിട്രോയിറ്റ്, ഹവാന എന്നീ നഗരങ്ങളിലും പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ എത്തുമ്പോൾ ചന്ദ്രമണ്ഡലത്തിലേക്ക് ഭൂമിയുടെ നിഴൽ പതിക്കും. നീല, പച്ച നിറങ്ങളുടെ തരംഗദൈർഘ്യം ഭൂമിയുടെ ഉപരിതലത്തിൽ വച്ചു തന്നെ ചിതറിപ്പോകും. ചുവപ്പ്, ഓറഞ്ച് തരംഗ ദൈർഘ്യങ്ങൾ മാത്രമേ ചന്ദ്രനിലെത്തൂ. അതിനാലാണ് പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ രക്തം പോലെ ചുവന്നു തുടുത്തു കാണപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News