ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ? സിംപിളായുണ്ടാക്കാം തൈര് മുളക് ചമ്മന്തി

curd chilli chammanthi

ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ? സിംപിളായുണ്ടാക്കാം തൈര് മുളക് ചമ്മന്തി. നല്ല കിടിലന്‍ രുചിയില്‍ തൈര് മുളക് ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

തൈര് മുളക് – 5 എണ്ണം

വെളിച്ചെണ്ണ -2 സ്പൂണ്‍

തേങ്ങ -1/2 കപ്പ്

കറിവേപ്പില – 1 തണ്ട്

പുളി – 1 നെല്ലിക്ക വലിപ്പം

ഉപ്പ് – 1 സ്പൂണ്‍

ചുവന്ന ഉള്ളി – 5 എണ്ണം

കാശ്മീരി മുളക് പൊടി -1/2 സ്പൂണ്‍

Also Read : ദോശ കഴിച്ച് മടുത്തോ? എങ്കിൽ വെറൈറ്റിയായി ഈ റെസിപ്പി പരീക്ഷിച്ച് നോക്കൂ

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക

എണ്ണ ചൂടായതിന് ശേഷം അതിലേയ്ക്ക് തൈരു മുളക് ചേര്‍ക്കുക

അത് നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.

അതിനുശേഷം ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് ചെറിയ ഉള്ളി, കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചതച്ചെടുക്കുക.

ചതച്ചെടുത്തതിലേയ്ക്ക് തേങ്ങയും കൂടി ചേര്‍ത്ത് വറുത്തു വെച്ചിട്ടുള്ള തൈര് മുളക് ചേര്‍ത്ത് കൊടുക്കുക

ശേഷം ആവശ്യത്തിന് തേങ്ങയും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News