നല്ല നാടന്‍ മത്തി പറ്റിച്ചെടുത്താലോ ? ചോറുണ്ണാന്‍ ഇതുമാത്രം മതി !

ഇന്ന് ഉച്ചയ്ക്ക് ചോറിണ്ണാന്‍ നല്ല നാടന്‍ മത്തി പറ്റിച്ചെടുത്താലോ ? നല്ല നാടന്‍ രുചിയില്‍ മത്തി പറ്റിക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മത്തി – ½ കിലോഗ്രാം

ചെറിയ ഉള്ളി – 15 എണ്ണം

പച്ചമുളക് – 6 എണ്ണം

വെളുത്തുള്ളി – ഒരു കുടം

ഇഞ്ചി – 1 കഷ്ണം

കുടംപുളി – 2 കഷ്ണം

വറ്റല്‍മുളക് – 15 എണ്ണം

മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍

കാശ്മീരി ചില്ലി പൗഡര്‍ – 1 ടീസ്പൂണ്‍

കറിവേപ്പില – 4 തണ്ട്

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – പാകത്തിന്

Also Read : ഏത് ചൂടും തണുപ്പിക്കും; കൂളാണ് ഈ കിടിലന്‍ ഷേക്ക്

തയ്യാറാക്കുന്ന വിധം

വറ്റല്‍മുളകും കുടംപുളിയും അരമണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കണം.

പകുതി ചെറിയ ഉള്ളി അരിഞ്ഞെടുക്കുക. പച്ചമുളക് നടുവേ കീറിയെടുക്കുക.

ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

ചെറിയഉള്ളിയും പച്ചമുളകും അല്പം കറിവേപ്പിലയും കൂടി ചേര്‍ത്ത് വഴറ്റുക.

ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മിക്‌സിയില്‍ ചതച്ചെടുത്ത് ചേര്‍ത്ത് കൊടുക്കുക.

പച്ചമണം മാറുന്നതു വരെ ചെറു തീയില്‍ വഴറ്റി എടുക്കുക.

കുതിര്‍ത്തു വച്ചിരിക്കുന്ന വറ്റല്‍മുളക് മിക്‌സിയില്‍ അരച്ച് ചേര്‍ക്കാം.

അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ക്കുക.

പച്ച മണം മാറുമ്പോള്‍ കുടംപുളി വെള്ളത്തോടുകൂടി തന്നെ ചേര്‍ക്കുക

തീ കൂട്ടി വച്ച് ചാറ് തിളച്ചു വരുമ്പോള്‍ മത്തി ചേര്‍ത്തു കൊടുക്കുക.

കറിവേപ്പിലയും ചേര്‍ത്ത് തിളച്ചു കഴിയുമ്പോള്‍ 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.

ഇനി തീ ഓഫ് ചെയ്ത് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News