15,000 കോടിയുടെ ആഡംബരഭവനം; അംബാനി കുടുംബം 27-ാംനിലയിൽ താമസിക്കുന്നതിന് ഒരു കാരണമുണ്ട്

MUKESH AMBANI FAMILY

ഏഷ്യയിലെ ശതകോടീശ്വരൻമാരിലൊരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറുള്ളത്. മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബയിലെ ആഡംബര ഭവനമായ ആന്റിലിയ ലോകശ്രദ്ധയെ തന്നെ ആകർഷിച്ചതാണ്. 15,000 കോടി മുതൽമുടക്കിൽ നിർമിച്ച ആന്റിലിയ നാല് ലക്ഷം ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 2008ൽ നിർമാണം ആരംഭിച്ച് വെറും രണ്ട് വർഷങ്ങൾകൊണ്ടാണ് കെട്ടിടം പണിതത്. പെർകിൻസ് ആന്റ് വിൽ, ഹിച്ച് ബെദ്‌നാർ അസോസിയേറ്റ്‌സ് എന്നീ അമേരിക്കൻ കമ്പനികളാണ് ആന്റിലിയ ഡിസൈൻ ചെയ്ത് നി‌ർമിച്ചത്.

27 നിലകളുള്ള ആന്റിലിയയിൽ ഏത് നിലയിലാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നതെന്ന കാര്യവുമായി ബന്ധപ്പെട്ട് പല ച‌ർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇപ്പോഴിതാ ഒരു മാദ്ധ്യമം അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ആന്റിലിയയിലെ 27-ാം നിലയിലാണ് അംബാനി കുടുംബം താമസിക്കുന്നത്. മറ്റുനിലകളിൽ മറ്റാരും താമസിക്കുന്നില്ലെന്നാണ് വിവരം. അംബാനി കുടുംബം താമസിക്കാനായി കെട്ടിടത്തിന്റെ അവസാന നില തിരഞ്ഞെടുത്തതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് റിപ്പോർട്ട്.

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയാണ് ആന്റിലിയയിലെ 27-ാം നിലയിൽ താമസിക്കാമെന്ന് തീരുമാനിച്ചത്. താമസിക്കുന്ന എല്ലാ മുറികളിലും പ്രകാശവും കാറ്റും ലഭിക്കുന്നതിനുവേണ്ടിയാണ് അവർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. അംബാനി കുടുംബം താമസിക്കുന്ന 27ാം നിലയിൽ അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് പ്രവേശനമുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

173 മീറ്ററാണ് ആന്റിലിയയുടെ ഉയരം. പുരാണങ്ങളിൽ പറയപ്പെടുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിൽ നിന്നാണ് അംബാനി തന്റെ വസതിക്ക് ആന്റിലിയ എന്ന് പേര് നൽകിയത്. മൂന്ന് ഹെലിപാഡുകൾ, മൾട്ടി സ്റ്റോറി കാർ പാർക്കിംഗ്, മൂന്ന് ഹൈസ്‌പീഡ് എലിവേറ്ററുകൾ എന്നിവ ആന്റിലിയയുടെ സവിശേഷതകളിൽ ചിലത് മാത്രമാണ്. റിക്ടർ സ്‌കെയിലിൽ 8.0 തീവ്രതയുള്ള ഭൂകമ്പത്തെവരെ ആന്റിലിയയ്ക്ക് അതിജീവിക്കാനാവുമെന്നാണ് നിർമാണ കമ്പനികൾ അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News