റെസ്റ്റോറന്റ്, മിനി ബാർ; അത്യാഢംബര ട്രെയിൻ സ‍ർവീസിന് വീണ്ടും പച്ചക്കൊടി

കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സ‍ർവീസിന്റെ യാത്ര പുനരാരംഭിച്ചു. മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്. മഹാരാഷ്ട്രാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ മേൽനോട്ടത്തിലുള്ളതാണ് ഈ ട്രെയിൻ. ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് ആണിത്.

ALSO READ:കനാലിലൂടെ നീങ്ങിയ മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം

പഞ്ചനക്ഷത്ര ഹോട്ടലിന്റെ രീതിയിലാണ് ഈ ട്രെയിനകത്തെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. റെസ്റ്റോറന്റ്, മിനി ബാർ മുതലായ സൗകര്യങ്ങളും ട്രെയിനകത്തുണ്ട്. 2 കിടക്കകളുള്ള ഡീലക്സ് മുറി,  അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, 4 സൂട്ട് റൂമുകൾ,  വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ ബെഡ്റൂം, ബാത്ത്റൂം തുടങ്ങിയവയുമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. കോൺഫറൻസ് മുറിയാണ് ട്രെയിനകത്തെ മറ്റു സൗകര്യം. ഇവിടെ ടിവി,  വായിക്കാനുള്ള പുസ്തകങ്ങൾ, കാരംബോഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ALSO READ:തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണം; ശരീരം തളര്‍ന്നവര്‍ക്ക് ഇലോണിന്റെ പദ്ധതി രക്ഷയാകുമോ?

2004 മുതലാണ് ഡെക്കാൻ ഒഡീസി ട്രെയിൻ ഓടിത്തുടങ്ങിയത്. കൊവിഡ് സാഹചര്യത്തിൽ സർവീസ് നിർത്തലാക്കിയ ഈ ട്രെയിൻ വീണ്ടും സർവ്വീസ് പുനരാരംഭിക്കുമ്പോൾ യാത്രക്കാരുണ്ടെന്നാണ് അധികൃതർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News