അപ്പോ എങ്ങനെയാ കളറാക്കുവല്ലേ…; വിവാഹ യാത്രയ്ക്കായി ട്രെയിൻ ബോഗി മുഴുവനായി ബുക്ക് ചെയ്ത് കുടുംബം, സോഷ്യൽ മീഡിയയിൽ വൈറലായി ‘ഓടുന്ന കല്യാണം’

VIRAL VIDEO OF FAMILY BOOKED ENTIRE BOGY

ട്രെയിൽ യാത്രകൾ എപ്പോഴും രസകരമായിരിക്കും. ഒരുപാട് പേർ ചേർന്നുള്ള യാത്ര ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇപ്പോഴിതാ ഒരു ട്രെയിൻ യാത്രയ്ക്കിടെ നടന്ന ആഡംബര പൂർണ്ണമായ വിവാഹാഘോഷത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരു കുടുംബം ട്രെയിനിലെ ഒരു ബോഗി മുഴുവനായി ബുക്ക് ചെയ്ത് വിവാഹ യാത്ര ആഘോഷമാക്കുന്നതാണ് വീഡിയോയിലുള്ളത്

റെയിൽവേ കോച്ചിന് പുറത്ത് മാലകൾ ചാർത്തിയും പോസ്റ്ററുകൾ ഒട്ടിച്ചും ബോഗിയെ ഒരു ‘കല്യാണ വീടാക്കി’ മാറ്റിയിരിക്കുകയാണ്. ബോഗിക്കുള്ളിൽ കുടുംബാംഗങ്ങൾ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും വധു കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം. മുതിർന്നവർ മുതൽ കുട്ടികൾ വരെ ആവേശത്തോടെ പങ്കെടുത്ത ഈ ആഘോഷത്തിൽ, തന്റെ ജോലി ചെയ്യാനെത്തിയ ടിക്കറ്റ് പരിശോധകൻ തിരക്കിനിടയിലും പുഞ്ചിരിയോടെ ഇവരോടൊപ്പം ചേരുന്നതും ശ്രദ്ധേയമാണ്. രാജസ്ഥാനിലെ പരമ്പരാഗതമായ ‘മൈറ’ ചടങ്ങിന്റെ ഭാഗമായി ബന്ധുക്കൾ നൽകുന്ന സമ്മാനപ്പൊതികളും ബോഗിയിൽ നിറച്ചിട്ടുണ്ട്.

ALSO READ: ‘കുറച്ച് കടുപ്പമുള്ള കാര്യമാണ്’; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പലരും കുടുംബത്തിന്റെ ഒത്തൊരുമയെയും ഇന്ത്യൻ സംസ്കാരത്തിന്റെ ‘സോഫ്റ്റ് പവർ’ വിജയത്തെയും പുകഴ്ത്തിയപ്പോൾ, ചിലർ ഇതിനെ വിമർശിച്ചു. ട്രെയിൻ പോലുള്ള പൊതു ഇടങ്ങളിൽ ഇത്തരം ആഘോഷങ്ങൾ നടത്തുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമല്ലെന്നും റെയിൽവേയുടെ പ്രത്യേക സൗകര്യം ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ റെയിൽവേയുടെ ‘ഫുൾ താരിഫ് റേറ്റ്’ എന്ന സംവിധാനം വഴി ആർക്കും ഒരു കോച്ചോ അല്ലെങ്കിൽ ഒരു ട്രെയിൻ മുഴുവനായോ ഇത്തരത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. ഐആർസിടിസി വെബ്സൈറ്റ് വഴി ആറ് മാസം മുൻപ് വരെ അപേക്ഷ നൽകാം. ഒരു ബോഗി ബുക്ക് ചെയ്യുന്നതിന് ഏകദേശം 50,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News