സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ പി.കെ ശ്രീമതിയ്ക്ക് വിലക്കെന്ന വാർത്ത തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സെക്രട്ടറിയേറ്റ് യോഗത്തിൽ നടന്ന കാര്യങ്ങൾ എന്ന വാർത്ത മാധ്യമങ്ങൾ പരിശോധിക്കണം. പി കെ ശ്രീമതി ടീച്ചർക്ക് ഒരു വിലക്കുമില്ല. പി കെ ശ്രീമതി പങ്കെടുക്കേണ്ട സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കും. അഖിലേന്ത്യ നേതാവാണ് ശ്രീമതി ടീച്ചർ. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെല്ലാം അവിടെ നടന്നതാണോ എന്ന് നിങ്ങൾ തന്നെ അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന സംസ്ഥാന സമിതിയിൽ പി കെ ശ്രീമതി ടീച്ചർ പങ്കെടുത്തു. സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പി കെ ശ്രീമതി പങ്കെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് വന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമെന്ന് പി കെ ശ്രീമതി പ്രതികരിച്ചിരുന്നു. മാതൃഭൂമി വാർത്ത പിൻവലിക്കണമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘പാർട്ടി കോൺഗ്രസ് കഴിഞ്ഞതിന് ശേഷം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പി കെ ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി’ എന്ന് ആരോപിച്ച് മാതൃഭൂമിയാണ് ആദ്യം വാർത്ത നൽകിയത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

