വഖഫ് നിയമ ഭേദഗതി സ്റ്റേ:”മോദി, അമിത് ഷാ, മോഹൻ ഭഗവത് ത്രയത്തിന്റെ വർഗീയ വിഭജനത്തിന് ഏറ്റ പ്രഹരം”; എം എ ബേബി

MA-Baby-press-meet-cpim

വഖഫ് നിയമ ഭേദഗതിയിൽ സുപ്രീംകോടതി ഭാഗികമായി സ്റ്റേ പുറപ്പെടുവിപ്പിച്ചതിൽ പ്രതികരണവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മോദി, അമിത് ഷാ, മോഹൻ ഭഗവത് ത്രയത്തിന്റെ വർഗീയ വിഭജനത്തിന് ഏറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി എന്ന അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിന്റെയും പ്രതിപക്ഷത്തിന്റെയും വിമർശനത്തെ ശരിവെക്കുന്നതാണ് കോടതി ഉത്തരവ്. വർഗീയ നേട്ടത്തിനു വേണ്ടിയാണ് കേന്ദ്രം വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. ഇടക്കാല വിധിയിലൂടെ തടയേണ്ട ഭേദഗതി ഉണ്ടെന്ന് സുപ്രീം കോടതിക്കും ബോധ്യമായി എന്നും കൂടുതൽ ഭേദഗതികളിൽ സ്റ്റേ ഉണ്ടാകുമെന്നാണ് പ്രതീക്ഷഎന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
വഖഫ് നല്‍കണമെങ്കില്‍ അഞ്ചുവര്‍ഷം മുസ്ലിമായിരിക്കണം എന്ന വ്യവസ്ഥയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മതവിശ്വാസിയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വകുപ്പ് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുമെന്നാണ് സുപ്രീംകോടതി നിരീക്ഷണം. സ്വത്തു തര്‍ക്കത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരത്തിനും സുപ്രീം കോടതി സ്റ്റേ നല്‍കി. പൗരന്മാരുടെ അവകാശത്തില്‍ കളക്ടര്‍മാര്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവില്ലെന്ന നിരീക്ഷണത്തിലാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News