‘രാഹുൽ ഗാന്ധിയെകൊണ്ട് അബദ്ധം പറയിപ്പിക്കുന്നത് കെ സി വേണുഗോപാൽ വഴി കനുഗോലു’: എം എ ബേബി

ma baby

രാഹുൽ ഗാന്ധിയെകൊണ്ട് അബദ്ധം പറയിപ്പിക്കുന്നത് കെ സി വേണുഗോപാൽ വഴി കനുഗോലുവാണ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രചാരണം കനുഗോലുവിന് കൊടുത്തതിന്റെ കുഴപ്പമാണ് എന്നും അദ്ദേഹം വിമർശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബി ജെ പി ഡീൽ ഉണ്ടായിരുന്നു. തിരുവനന്തപുരം കോപ്പറേഷനിൽ ബി ജെ പി അധികാരത്തിൽ വന്നതും കൊല്ലം കോപ്പറേഷനിൽ യു ഡി എഫ് അധികാരത്തിൽ വന്നതും ഡീലിൻ്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.

Also read: ‘ഇന്ത്യ മുന്നണിയിൽ സംഘപരിവാറിനെതിരെ ശക്തമായി പോരാടുന്നത് സിപിഐഎമ്മാണ്’; രാഹുൽ ഗാന്ധിയുടെ സിപിഐഎം- ബിജെപി ഡീൽ ആരോപണം തള്ളി മുൻ കെപിസിസി സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബിജെപി ഡീൽ ഉണ്ട്. അത് മറയ്ക്കാനാണ് സി പി ഐ എമ്മിനെതിരെ വ്യാപക പ്രചരണം നടത്തുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻപും കേരളത്തിൽ കോൺഗ്രസ് ബി ജെ പി സഖ്യം ഉണ്ടായിരുന്നു. പല തെരഞ്ഞെടുപ്പിൽ ഇത് കണ്ടതാണ് എന്നും അദ്ദേഹം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News