സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് ചെന്നൈയിൽ ആവേശോജ്ജ്വല സ്വീകരണം, എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

M A BABY

സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് ചെന്നൈയിൽആവേശോജ്ജ്വല സ്വീകരണം. ചെന്നൈയിലെത്തിയ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു.

വർഗീയത ചെറുക്കാനായി ദേശീയ തലത്തിൽ നടക്കുന്ന മുന്നേറ്റങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്ന പാർട്ടികളാണ് സിപിഐഎമ്മും ഡിഎംകെയും. ഫെഡറലിസം തകർക്കാനുള്ള നീക്കങ്ങൾക്ക് എതിരെ ഏറ്റവും ശക്തമായി ശബ്‌ദമുയർത്തുന്നതും ഈ പാർട്ടികളാണ്.ഈ സാഹചര്യത്തിലാണ് പുതിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായത്. മോദി സർക്കാരിന്റെ വർഗീയ നയങ്ങളെ ചെറുക്കാൻ ഡിഎംകെ യു മായി കൂടുതൽ യോജിപ്പോടെ പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം എ ബേബി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഫെഡറലിസം തകർക്കാൻ അനുവദിക്കില്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം ചെന്നൈ സന്ദർശിച്ചത്. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കെ. ബാലകൃഷ്ണൻ, യു. വാസുകി, സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി സഖാവ് പി. ഷൺമുഖം എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരുടെ സ്വീകരണം ആവേശകരമായിരുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

എം എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സഖാക്കൾ കെ. ബാലകൃഷ്ണൻ, യു. വാസുകി, സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി സഖാവ് പി. ഷൺമുഖം എന്നിവർ ഒപ്പമുണ്ടായിരുന്നു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ചെന്നൈ സന്ദർശിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ സ്വീകരണം ആവേശകരമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News