തൊഴിൽ സമരങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണം; നോയിഡ സന്ദർശനത്തിന് പിന്നാലെ മോദിയ്ക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി

തൊഴിലാളി സമരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. തൊഴിൽ സമരങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടുക്കൊണ്ടാണ് അദ്ദേഹം കത്തയച്ചത്. നോയിഡ സന്ദർശനത്തിന് പിന്നാലെയാണ് എം എ ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കഠിനമായ തൊഴിൽ സാഹചര്യം, മോശം വേതനം, ജോലിസ്ഥലത്തെ സുരക്ഷ കുറവുകൾ എന്നിവ തൊഴികളികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുന്നു. പാചകവാതകം കിട്ടാനില്ലാത്തതും, വിലക്കയറ്റവും തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളികൾ നേരിടുന്ന വലിയ ദുരവസ്ഥയാണ് ഈ വലിയ സമരങ്ങൾക്ക് കാരണമെന്ന് എംഎ ബേബി പറഞ്ഞു.

ALSO READ; ഫേസ്ബുക്കിൽ കമന്റിലൂടെ വാൽപ്പാറയിൽ മരണമടഞ്ഞവർക്കെതിരെ അധിക്ഷേപം; കമന്റ് രഘുരാമൻ എന്ന ഐഡിയിൽ നിന്ന്

ദില്ലി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 11,000 മുതൽ 18,000 രൂപ വരെയാണ് കുറഞ്ഞ വേതനം ലഭിക്കുന്നത്. ഇത് ജീവിതച്ചിലവുകൾക്ക് ഒട്ടും പര്യാപ്തമായ വേതനം അല്ല. സംഘടിത മേഖലയിൽ വലിയ ഒരു വിഭാഗം തൊഴിലാളികൾക്കും ലഭിക്കുന്നത് തുച്ഛമായ വേതനം ദില്ലി NCR ൽ കുറഞ്ഞ വേതനം 26,000 രൂപ എങ്കിലും വേണമെന്ന് എംഎ ബേബിയുടെ കത്തിൽ വ്യക്തമാക്കുന്നു.

സമരം ചെയ്യുന്ന ട്രേഡ് യൂണിയൻ നേതാക്കളെയും, തൊഴിലാളികളെയും വ്യാജ കേസുകളിൽ കുടുക്കുന്നത് നിർത്തണം. അറസ്റ്റ് ചെയ്ത നിരപരാധികളായ തൊഴിലാളികളെ ഉടൻ മോചിപ്പിക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർ കോഡുകൾ ആണ് പ്രശ്നങ്ങൾക്ക് കാരണം. ലേബർ കോഡുകൾ പിൻവലിക്കണം എന്നും മോദിയോട് എംഎ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News