
പലസ്തീൻ ജനങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രയേലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ഇസ്രയേൽ ലംഘിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഘാതക സംഘത്തിന് ഐക്യദാർഢ്യം അറിയിക്കുകയാണ് മോദി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. പലസ്തീൻ പ്രദേശം ഇല്ലാതാക്കാനുള്ള ഇസ്രായേൽ ശ്രമം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
യാതൊരു പ്രകോപനവും ഇല്ലാതെ ഇറാൻ എതിരെ അക്രമം അഴിച്ചുവിട്ടു. ഗവർണർമാരെ സർക്കാരിനെതിരായ ചട്ടുകമാക്കി മാറ്റാനുള്ള ശ്രമം മോദിയും അമിത്ഷായി അവസാനിപ്പിക്കണം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ദുരുപയോഗം ചെയ്യുന്നു. ഇറാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ഉചിതമാക്കണം. പാർലമെന്റ് അംഗങ്ങൾ വഴി വേണ്ട ഇടപെടൽ നടത്തും ഇസ്രായേൽ നടത്തുന്നത് ലോക ഭീകരവാദ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here