‘ബിജെപി നിയമിക്കുന്ന ഗവർണർമാർ രാജ്ഭവനെ വിവാദ കേന്ദ്രങ്ങളാക്കുന്നു’: എം എ ബേബി

MA BABY about election results

ബിജെപി നിയമിക്കുന്ന ഗവർണർമാർ രാജ്ഭവനെ ദുരുപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. രാജ് ഭവനിലെ ഫോട്ടോ വിവാദത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് സംഭവിച്ച് വിവാദം രാജ്ഭവനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഭാ​ഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.

രാജ്ഭവനുകളെ വിവാദ കേന്ദ്രങ്ങളാക്കി ആർഎസ്എസുകാർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഇടമാക്കുന്ന സമീപനം ശരിയല്ലെന്നും. തമിഴ്നാട് ഗവർണറിന്റെ സമീപനത്തിൽ സുപ്രീംകോടതിയുടെ വിധിയുണ്ടായ പശ്ചാത്തലമുണ്ട്. ഗവർണർമാർ പദവിക്ക് നിരക്കുന്ന തരത്തിലാണോ പെരുമാറുന്നതെന്ന് ആലോചിക്കണമെന്നും എം എ ബേബി പറഞ്ഞു.

Also Read: സർക്കാർപരിപാടിയിൽ ആർ‌എസ്‌എസ് ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തണം എന്ന ഗവർണ്ണറുടെ നിർദേശം: ഭരണഘടന വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ

രാജ്ഭവനുകളിൽ ഭരണഘടനാ വിരുദ്ധമായ നടപടികൾ ഉണ്ടാകുന്നുണ്ട്. അതുപോലെ ഒന്നാണോ കേരളത്തിലും സംഭവിച്ചത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ എം പ്രതിനിധി സംഘത്തിന്റെ ജമ്മു കശ്മീർ സന്ദർശനത്തെ പറ്റിയും എം എ ബേബി സംസാരിച്ചു. എറണാകുളത്തെ രാമചന്ദ്രന്റെ വീട് സന്ദർശിച്ച അന്ന് തന്നെ കശ്മീർ സന്ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ സന്ദർശനം സംബന്ധിച്ച തീരുമാനമെടുത്തു. എവിടെയൊക്കെ പോകുമെന്നതിൽ പാർട്ടി ജമ്മു കാശ്മീർ കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും. സംഭവമുണ്ടായ സ്ഥലം, ജീവഹാനി സംഭവിച്ച കുടുംബാംഗങ്ങളെയും, രാഷ്ട്രീയപാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. എംപി അമ്രാറാം, കെ രാധാകൃഷ്ണൻ, ഡോ ജോൺ ബ്രിട്ടാസ്, എ എ റഹീം എംപി, സു വെങ്കിടേശന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News