“മലയാള ഭാഷയ്ക്കും സംസ്കാരത്തിനും സാഹിത്യത്തിനും പറഞ്ഞറിയിക്കാൻ പറ്റാത്ത നഷ്ടം”; പ്രൊഫ. എം കെ സാനുവിനെ അനുസ്മരിച്ച് എം എ ബേബി

m k sanu m a baby

പ്രൊഫ. എം. കെ സാനുവിൻ്റെ വിയോഗം മലയാള ഭാഷയ്ക്കും സംസ്കാരത്തിനും സാഹിത്യത്തിനും പറഞ്ഞറിയിക്കാൻ പറ്റാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
“തനിക്ക് വ്യക്തിപരമായി വളരെക്കാലമായി പരിചയമുള്ള വ്യക്തിയാണ് സാനു മാഷ്. ഏറ്റവും സജീവമായിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് . അസ്തമിക്കാത്ത വെളിച്ചം എന്ന സാനു മാഷിന്റെ പുസ്തകമുണ്ട്. ആ പുസ്തകത്തിന്റെ പേര് അദ്ദേഹത്തിന് കൂടി അർഹതപ്പെട്ടതാണ്” എന്നും എം എ ബേബി പറഞ്ഞു.

ALSO READ: “സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല”; മന്ത്രി വി ശിവൻകുട്ടി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു പ്രൊഫ. എം കെ സാനുവിന്റെ അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.

ALSO READ: “കേരള സമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ജീവിതം”; പ്രൊഫ. എം കെ സാനുവിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News