പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെ തീവ്രവാദികൾ ലക്ഷ്യമിട്ടത്‌ ഇന്ത്യൻ സമൂഹത്തെ വർഗീയമായി പിളർക്കാൻ: എം എ ബേബി

M A BABY

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെ തീവ്രവാദികൾ ലക്ഷ്യമിട്ടത്‌ ഇന്ത്യൻ സമൂഹത്തെ വർഗീയമായി പിളർക്കാനാണെന്ന്‌ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അതിന്റെ തെളിവാണ്‌ അവർ മതം കണ്ടെത്തി കൊലപാതകം നടത്തിയത്‌. എന്നാൽ ഭീകരവാദികൾക്കെതിരെ കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിന്നെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. 

പഹൽഗാം തീവ്രവാദാക്രമണം ഇന്ത്യയുടെ മനസിൽ ഉത്‌കണ്‌ഠയും ഭീതിയും ദുഖവും നിറയ്‌ക്കുന്നതാണ്‌. ഭീകരർ കൊലപ്പെടുത്തിയ രാമചന്ദ്രന്റെ മകൾ ആരതി, തന്നെ രക്ഷിച്ച രണ്ട്‌ മുസ്ലിം യുവാക്കളെ സഹോദരങ്ങൾ എന്ന്‌ വിശേഷിപ്പിച്ചത്‌ കേരളത്തിന്‌ അഭിമാനമായിരുന്നു.

ALSO READ: കേരളത്തിൻ്റെ ആ പ്രതീക്ഷകൾ വെറുതെയായി! വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖത്തിനോ, വയനാടിനോ സഹായം പ്രഖ്യാപിക്കാഞ്ഞത് നിരാശാജനകമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

എന്നാൽ വർഗീയ വിഭജനത്തിന്‌ കാത്തിരിക്കുന്നവർ, ആ പ്രതികരണത്തിൽ ക്ഷുഭിതരായി ആരതിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്നു എം.എ ബേബി പറഞ്ഞു. ഭീകരവാദത്തിനെതിരെ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി അഖിലേന്ത്യ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.എ. ബേബിക്ക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായി, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News