ഇനി ഇടയ്ക്കിടെ തെരഞ്ഞെടുപ്പ്; നരേന്ദ്രമോദി സർക്കാരിന്റെ വാദം പുതിയ തട്ടിപ്പ്: എം എ ബേബി

തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്ന നരേന്ദ്രമോദി സർക്കാരിന്റെ വാദം ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനുമുള്ള പുതിയ തട്ടിപ്പ് ആണെന്ന് എം എ ബേബി. ഈ വാദത്തിന് രാജ്യത്തെ ഒരു വിഭാഗം മധ്യവർഗത്തിന്റെ പിന്തുണ ഇതിന് ഉണ്ടാക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞുവെന്നും എം എ ബേബി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ALSO READ: ഒരു ചിത്രം നല്‍കുന്ന ‘ഭീഷണി’യുടെ സന്ദേശം; വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടി ഈ ചിത്രം

എന്നാൽ സംസ്ഥാനങ്ങളിലോ പഞ്ചായത്തിൽ പോലുമോ ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ലോക്സഭയുടെ കാലാവധി കഴിയുന്നവരെയുള്ള ഏതാനും വർഷങ്ങൾക്കു വേണ്ടി അവിടെ തെരഞ്ഞെടുപ്പ് നടക്കും. കൂടുതൽ തെരഞ്ഞെടുപ്പുകൾ നടക്കും എന്നതല്ല ഇവിടത്തെ കാതലായ പ്രശ്നം. അധികാരം നിർണയിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം ആയിരിക്കും എന്നതാണെന്നും എം എ ബേബി പറഞ്ഞു.

പക്ഷേ, കൂടുതൽ അധികാര കേന്ദ്രീകരണനിയമങ്ങളും പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും കൊണ്ടുള്ള ദില്ലി കേന്ദ്രീകരണം ഇതിനൊപ്പം വച്ച് വായിക്കണം.ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരം സ്വേച്ഛാധിപത്യ ഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത് എന്നും എം എ ബേബി വ്യക്തമാക്കി.

ALSO READ: ‘കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ അഞ്ച് ലക്ഷം വീടുകള്‍ അനുവദിച്ചു’: മന്ത്രി എം ബി രാജേഷ്

എം എ ബേബിയുടെ ഫേസ്ബുക് പോസ്റ്റ്

ഇനി ഇടയ്ക്കിടെ തെരഞ്ഞെടുപ്പ്.
ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ ‘വികസനപ്രവർത്തനങ്ങ’ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം. രാജ്യത്തെ ഒരു വിഭാഗം മധ്യവർഗത്തിന്റെ പിന്തുണ ഇതിന് ഉണ്ടാക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ, ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനും ആണ് ഈ പുതിയ തട്ടിപ്പ് എന്നത് വ്യക്തമായിരുന്നു. പക്ഷേ, ഇപ്പോൾ ഇവരുടെ നിർദ്ദേശങ്ങൾ വന്നപ്പോൾ രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന സ്ഥിതിയായി!
ഇപ്പോൾ ലഭ്യമായ വിവരങ്ങൾപ്രകാരമാണെങ്കിൽ വളരെ വിചിത്രമാകും കാര്യങ്ങൾ. സംസ്ഥാനങ്ങളിലോ പഞ്ചായത്തിൽ പോലുമോ ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ലോക്സഭയുടെ കാലാവധി കഴിയുന്നവരെയുള്ള ഏതാനും വർഷങ്ങൾക്കു വേണ്ടി അവിടെ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭയ്ക്ക് ഒപ്പം വീണ്ടും തെരഞ്ഞെടുപ്പ്. 1957 മുതൽ ഈ സംവിധാനം ആയിരുന്നു എങ്കിൽ കേരളത്തിൽ എത്ര തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു എന്ന് ആലോചിക്കുക.
പക്ഷേ, കൂടുതൽ തെരഞ്ഞെടുപ്പുകൾ നടക്കും എന്നതല്ല ഇവിടത്തെ കാതലായ പ്രശ്നം. അധികാരം നിർണയിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം ആയിരിക്കും എന്നതാണ്. കൂടുതൽ അധികാരകേന്ദ്രീകരണനിയമങ്ങളും പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും കൊണ്ടുള്ള ദില്ലി കേന്ദ്രീകരണം ഇതിനൊപ്പം വച്ച് വായിക്കണം.
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരം സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News