
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കൈരളി ടിവി സന്ദർശിച്ചു. മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപി ജനറൽ സെക്രട്ടറിയെ സ്വീകരിച്ചു. കൈരളി ന്യൂസിലെ ജീവനക്കാർക്ക് ഒപ്പം സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തിരുവനന്തപുരം പാളയത്തെ കൈരളി ടിവിയുടെ ആസ്ഥാനം മന്ദിരത്തിൽ എത്തിയ ജനറൽ സെക്രട്ടറിയെ എംഡി ജോൺ ബ്രിട്ടാസ് എംപി ബൊക്കെ നൽകിയാണ് സ്വീകരിച്ചത്. ഒപ്പം ചുവന്ന ഷോളും അദ്ദേഹത്തെ അണിയിച്ചു. ജനറൽ സെക്രട്ടറി ആകട്ടെ ഒരു ഷാൾ സർപ്രൈസ് ആയി കൊണ്ടുവന്ന് ജോൺ ബ്രിട്ടാസിന് അണിയിച്ചു.
കൈരളി ടിവിയുടെ വിവിധ വകുപ്പുകളുടെ മേധാവികളും ജീവനക്കാരൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് കൈരളി ന്യൂസിലെ എഡിറ്റോറിയൽ വിഭാഗത്തിലുള്ളവരും മറ്റുള്ളവരുമായി സംവാദ പരിപാടിയും സംഘടിപ്പിച്ചു. ജീവനക്കാരുമായി തന്റെ ജീവിത അനുഭവം പങ്കുവെച്ച ശേഷമാണ് എം എ ബേബി മടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here