ജന്മദിന സമ്മാനം അയച്ചുതന്ന യുവാവിന് സർപ്രൈസ് ഒരുക്കി എം.എ യൂസഫലി

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയച്ച് തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ. എന്നാൽ യൂസുഫലിയെ നേരിട്ട് കാണാൻ കഴിയുമെന്ന് മിഥുൻ കരുതിയിരുന്നില്ല. സമ്മാനം ലഭിച്ച ശേഷം മിഥുനെ ഞെട്ടിച്ചുകൊണ്ട് ഒരു ഫോൺകോൾ എത്തി. ‘’ എം.എ യൂസുഫലിയുടെ ഓഫീസിൽ നിന്നാണ്, ​ഗിഫ്റ്റ് കിട്ടി, വളരെയധികം സന്തോഷം അറിയിക്കുന്നു. നിങ്ങൾക്ക് തിരികെ നൽകാൻ ചെയർമാൻ ഒരു സമ്മാനം അയക്കുന്നുണ്ട്…’’ ഇതിനെത്തുടർന്ന് മിഥുനും സുഹൃത്തും കൊച്ചിയിൽ എത്തി. യൂസഫലിയുടെ സ്നേഹസമ്മാനം വാങ്ങി മടങ്ങാം എന്ന് മാത്രമേ ഇവർ കരുതിയിരുന്നുള്ളൂ. എന്നാൽ ഇരുവരെയും ഞെട്ടിച്ചുകൊണ്ട് ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ഓഫീസിലേക്കുള്ള ലോഞ്ചിലേക്ക് ക്ഷണമാണ് ഇവർക്ക് ലഭിച്ചത്.

ALSO READ: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കമാകും; നടി നവ്യാ നായര്‍ മുഖ്യാതിഥിയാകും

നേരിട്ട് കണ്ടതും മിഥുനെ യൂസഫലി അടുത്ത് വിളിച്ച് വിശേഷങ്ങൾ തിരക്കി. തന്റെ ജന്മദിനം ഓർത്തുവെച്ച് സമ്മാനം അയച്ചുതന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. സ്നേഹം കൊണ്ടുള്ള പ്രവർത്തി എന്നായിരുന്നു മിഥുൻ മറുപടി നൽകിയത്. മിഥുന്റെ കൈയ്യിൽ സ്നേഹസമ്മാനമായി പുതിയ റാഡോ വാച്ച് കെട്ടി നൽകിയാണ് യൂസഫലി ഇവർക്ക് മടക്കി അയച്ചത്.

ALSO READ: വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല, പത്മജ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് കെ മുരളീധരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News