
വൃത്തി കോൺക്ലേവ് 2025 സമാപന ചടങ്ങിൽ സംസാരിച്ച് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ 2 വർഷമായി നടന്ന കൂട്ടായ ജനകീയ യുദ്ധത്തിൻ്റെ ഒടുവിൽ ആണ് കോൺക്ലേവിൽ എത്തി ചേർന്നത്. ബ്രഹ്മപുരം തീപിടുത്തത്തിൽ നിന്നാണ് ഇവിടേക്ക് എത്തിയത്. ഇത്രയും വലിയ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺക്ലേവിന് മുമ്പ് വിവിധ ജില്ലകളെയും പഞ്ചായത്തുകളിലെയും വാർഡുകളെയും മാലിന്യ മുക്തമാക്കി. മാലിന്യ മുക്ത കേരളം പൂർണ്ണതയിൽ എത്താൻ ഇനിയും കുറച്ച് ദൂരമുണ്ട്. അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം ഉണ്ടാകേണ്ടത് ജനങ്ങളിൽ ആണ്. ഇനിയും പൂർണതോതിൽ മാറിയിട്ട് ഇല്ല. മാലിന്യ പ്ലാൻ്റുകൾക്ക് എതിരെ ഇപ്പോഴും പ്രതിഷേധങ്ങൾ നടക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. തുടക്കത്തിൽ പല എതിർപ്പുകളും ഉണ്ടായി. എന്നാൽ, എല്ലാവരും കേരളത്തെ മാലിന്യ മുക്തമാകുന്നതിന് ഒപ്പമുണ്ടാകുമെന്ന് ചർച്ചയ്ക്ക് ഒടുവിൽ ഉറപ്പ് തന്നു. ഹരിത കർമ്മ സേന സമാനതകൾ ഇല്ലാത്ത കേരളത്തിൻ്റെ ശുചിത്വ സൈന്യമാണെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ മികച്ച പഞ്ചായത്തായി തെരെഞ്ഞെടുത്ത ആമ്പല്ലൂർ പഞ്ചായത്ത്(എറണാകുളം), മുനിസിപ്പാലിറ്റി ഗുരുവായൂർ, കോർപ്പറേഷൻ കോഴിക്കോട് എന്നിവയ്ക്ക് ഗവർണർ അവാർഡ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here