
സുരേഷ് ഗോപിയുടെ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മന്ത്രി എം ബി രാജേഷ്. സുരേഷ് ഗോപി ജീർണിച്ച മനസ്സിന് ഉടമയാണെന്നും മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു.
ഉന്നത കുലത്തിൽ ജനിക്കാത്തതിൽ ദുഃഖിക്കുന്നയാളാണ് സുരേഷ് ഗോപി. ഉയർന്നാ ജാതി അധിഷ്ഠിത് ബോധമുള്ളയാളാണ് സുരേഷ്ഗോപി അങ്ങനെയുള്ള വ്യക്തി പ്രസ്ഥാവന പിൻവലിച്ചാൽ എന്ത് പിൻവലിച്ചില്ലെങ്കിൽ എന്ത് എന്നും എം ബി രാജേഷ് ചോദിച്ചു.
Also Read: മനുവാദികളുടെ താത്പര്യമാണ് സുരേഷ്ഗോപിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്; ഓ ആർ കേളു
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ മുന്നിലായി പോയതിന്റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ജോർജ് കുര്യൻ തന്നെ സമ്മതിക്കുന്നുണ്ട്. കേരളം മുമ്പിലെത്തിയത് ബിജെപിയും അവരുടെ രാഷ്ട്രീയവും ഇവിടെ വേര് പിടിക്കാത്തത് കൊണ്ടാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കേരളം വികസനത്തിൽ മുന്നിലെത്തിയതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലയിലേക്ക് താഴാൻ കേരളം ഉദ്ദേശിക്കുന്നില്ലെന്നും. അക്കാര്യം ജോർജ് കുര്യൻ മനസ്സിലാക്കേണ്ടതാണ് എന്നും എം ബി രാജേഷ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here